ന്യൂഡൽഹി : ജെ എൻ യുവിൽ അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർന്നെന്ന് യൂണിയൻ ലീഡർ കന്നയ്യ കുമാർ സമ്മതിക്കുന്ന വീഡിയോ സീ ന്യൂസ് പുറത്തു വിട്ടു . അജ്ഞാതരായ ചിലർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയെന്നും ഇതിനെ കോളേജ് യൂണിയൻ ശക്തമായി അപലപിക്കുന്നുവെന്നും കന്നയ്യ കുമാർ പറയുന്ന വീഡിയോ ആണ് പുറത്ത് വന്നത് .
നേരത്തെ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം സീ ന്യൂസ് വ്യാജമായി ഉണ്ടാക്കിയതാണെന്ന ആരോപണം ഉയർന്നിരുന്നു . എന്നാൽ ഇത് വ്യാജമല്ലെന്ന് തെളിയിക്കുന്ന വീഡിയോ സീ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു . അതിനൊപ്പമാണ് കന്നയ്യ കുമാർ തന്നെ പാക് അനുകൂല മുദ്രാവാക്യങ്ങളുണ്ടായി എന്ന് സമ്മതിക്കുന്ന വീഡിയോ സീ ന്യൂസ് പുറത്ത് വിട്ടത് .
കഴിഞ്ഞ ഫെബ്രുവരി 9 നാണ് ജെ എൻ യുവിൽ അഫ്സൽ അനുസ്മരണം നടന്നത് . രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത് . സംഭവത്തിന്റെ പേരിൽ കോളേജ് യൂണിയൻ നേതാവ് കന്നയ്യ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . മറ്റ് പ്രതികളായ ഉമർ ഖാലിദുൾപ്പെടെയുള്ളവർ ഇന്നാണ് സ്റ്റേഷനിൽ കീഴടങ്ങിയത് .
Kanhaiya admitting Pakistan Zindabad slogans in #JNU . My gift to #AfzalPremiGang pic.twitter.com/fTxbbG2SWW
— Sudhir Chaudhary (@sudhirchaudhary) February 24, 2016