ഒമാന്‍: 60 വര്‍ഷം പിന്നിട്ട ഇന്ത്യയുമായുള്ള നയതന്ത്ര സൗഹൃദത്തിന്റെ അടയാളമായി ഒമാന്‍ പോസ്റ്റ് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. താജ്മഹലും ഗേറ്റ് വേ ഓഫ് ഇന്ത്യയും ഒമാനിലെ മസ്കറ്റ് ഗേറ്റും ഗ്രാന്‍ഡ് മോസ്കുമാണ് സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെയും ഒമാന്റെയും ചരിത്രപരമായ ബന്ധങ്ങളുടെ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തി ഒമാന്‍ പോസ്റ്റ് ആദ്യമായാണ് സ്റ്റാമ്പ് പുറത്തിറക്കുന്നത്.
ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും 60 വര്‍ഷം പിന്നിട്ട നയതന്ത്ര സൗഹൃദത്തിന്റെയും രേഖപ്പെടുത്തലുമായി ഒമാന്‍ പോസ്റ്റ് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്. താജ്മഹലും ഗേറ്റ് വേ ഓഫ് ഇന്ത്യയും ഒമാനിലെ മസ്കറ്റ് ഗേറ്റും ഗ്രാന്‍ഡ് മോസ്കും പുതിയ സ്റ്റാമ്പില്‍ ഇടം പിടിച്ചു.
ഒമാന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അലി ബിന്‍ അഹ്മദ് അല്‍ ഈസാ ഈ, ഒമാന്‍ പോസ്റ്റ് സി.ഇ.ഒ അബ്ദുല്‍ മാലിക് അബ്ദുല്‍ കരീം അല്‍ ബലൂഷി, ഒമാന്‍ വിദേശ കാര്യ മന്ത്രാലയത്തിലെയും ഒമാന്‍ പോസ്റ്റിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഒമാന്‍-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ ഒരു വര്‍ഷം നീണ്ട അറുപതാം വാര്‍ഷികാചരണ പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് നടന്നത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഒമാന്‍ സന്ദര്‍ശനത്തോടെ വാര്‍ഷികാ ആഘോഷ പരിപാടികള്‍ തുടങ്ങിയിരുന്നു. ഒമാനും ഇന്ത്യയും തമ്മിലുള്ള പരസ്പര സഹകരണത്തിനും ഊഷ്മള ബന്ധത്തിനും പുതിയ മാനങ്ങള്‍ കൈവരുന്നതയിരുന്നു വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. ഒമാന്റെയും ഇന്ത്യയുടെയും ചരിത്രപരമായ ബന്ധങ്ങളുടെ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തി ഒമാന്‍ പോസ്റ്റ് ആദ്യമായാണ് സ്റ്റാമ്പ് പുറത്തിറക്കുന്നത്.