ലണ്ടൻ: രണ്ടാമത് ലണ്ടൻ ഹിന്ദുമത പരിഷത്തിനു തുടക്കമായി. ഞായറാഴ്ച രാവിലെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ തെക്കുമുറി ഹരിദാസ് , കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു. ലണ്ടനിലെ നിരവധി ഹിന്ദു സമാജങ്ങളുടെ സഹകരണത്തോടെയാണ് പരിഷത് പരിപാടി സംഘടിപ്പിക്കുന്നത്.
പരിഷത്തിന്റെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. ഹിന്ദുമത പരിഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ ലണ്ടനിൽ എത്തിയ സ്വാമി ചിദാനന്ദപുരിക്ക് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.