എഫ്.എ കപ്പ് ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന്. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് യുണൈറ്റഡ് കപ്പ് നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ, മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.
110ാം മിനിട്ടിൽ ജെസി ലിംഗാർഡ് നേടിയ ഗോളാണ് യുണൈറ്റഡിന് കിരീടം സമ്മാനിച്ചത്. മത്സരത്തിന്റെ 78ാം മിനിട്ടിൽ ജെയിസൺ പഞ്ചിയോണിലൂടെ ക്രിസ്റ്റൽ പാലസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 81ാം മിനിട്ടിൽ യുവാൻ മാട്ട ചുവന്ന ചെകുത്താൻമാരുടെ സമനില ഗോൾ സ്വന്തമാക്കി.