തായ്ലാന്റ്: തായ്ലാന്റിൽ സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടുത്തത്തിൽ 17 കുട്ടികൾ വെന്തു മരിച്ചു. ഡോർമിറ്ററിയിൽ ഉറങ്ങിക്കിടന്ന കുട്ടികളാണ് മരിച്ചത്. അഞ്ചു മുതൽ പതിമൂന്നു വയസ്സു വരെ പ്രായമായ കുട്ടികളാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണത്തിന് സർക്കാർ ഉത്തരവായിട്ടുണ്ട്.