തിരുവനന്തപുരം : വിഖ്യാത ബോക്സിംഗ് താരം മുഹമ്മദലിയുടെ മരണവാർത്തയോടനുബന്ധിച്ച് ചാനലിൽ തെറ്റായ അഭിപ്രായം പറഞ്ഞ കായിക മന്ത്രി ഇ പി ജയരാജനെ ട്രോളുന്നവർക്കെതിരെ മുന്നറിയിപ്പുമായി മുൻ കുന്നംകുളം എം എൽ എ ബാബു എം പാലിശ്ശേരി. വിമർശിക്കുന്നതിൽ തെറ്റില്ല പക്ഷേ എടാ , പോടാ , മണ്ടാന്നൊക്കെ വിളിക്കുന്നത് നിർത്തിക്കോളാനാണ് ബാബു എം പാലിശ്ശേരിയുടെ ഭീഷണി.
അമേരിക്കയിലെ കെന്റക്കി സ്വദേശിയായ മുഹമ്മദലി കേരളത്തിന് സ്വർണ മെഡൽ നേടിയിട്ടുണ്ടെന്നും കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ ആളാണെന്നുമായിരുന്നു ജയരാജന്റെ പരാമർശം . ഇതിനെതിരെ നവമാദ്ധ്യമങ്ങളിൽ ട്രോളുകളുടെ മാലപ്പടക്കം തന്നെയുണ്ടായിരുന്നു . ഇതാണ് ബാബു എം പാലിശ്ശേരിയെ ചൊടിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കൾക്കെതിരെ ട്രോളുകൾ നവമാദ്ധ്യമങ്ങളിൽ സർവ്വ സാധാരണമാണ് . തിരുവഞ്ചൂർ രാധാക്രിഷ്ണനുൾപ്പെടെയുള്ളവരെ വളരെ മോശമായ ഭാഷയിൽ ട്രോൾ ചെയ്തു കൊണ്ടുള്ള നിരവധി പോസ്റ്റുകൾ നവമാദ്ധ്യമങ്ങളിൽ വ്യാപകമായിരുന്നു. അന്നൊന്നും പ്രശ്നം തോന്നാത്തവർക്ക് ഇപ്പോൾ ജയരാജനെ ട്രോളുന്നത് സഹിക്കാൻ കഴിയില്ലേ എന്നാണ് നവമാദ്ധ്യമ ലോകം ഇപ്പോൾ ബാബു എം പാലിശ്ശേരിയോട് ചോദിക്കുന്നത് .
പാലിശ്ശേരിയുടെ പോസ്റ്റ്..