ന്യൂഡൽഹി : 2015 ൽ രാജ്യത്ത് നടന്ന ആകെ അപകടങ്ങളുടെ 7.8 ശതമാനവും കേരളത്തിൽ . ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ 1.18 ശതമാനം മാത്രം വലിപ്പമുള്ളതും 3.34 ശതമാനം മാത്രം ജനസംഖ്യയുള്ളതുമായ കേരളമാണ് റോഡപകടങ്ങളുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്ത് .
ഇന്ത്യയിൽ കഴിഞ്ഞ വർഷം ആകെ നടന്നത് 5,01,423 റോഡപകടങ്ങളാണ് . ഇതിൽ 39,014 എണ്ണം നടന്നത് കേരളത്തിലാണ് . 69,059 റോഡപകടങ്ങൾ നടന്ന തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത് . വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര , മദ്ധ്യപ്രദേശ് , കർണാടക എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ .
പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും കേരളം മുന്നിലാണ് . തമിഴ്നാടിനും കർണാടകയ്ക്കും മദ്ധ്യപ്രദേശിനും പിന്നിൽ നാലാം സ്ഥാനത്താണ് കേരളം . എന്നാൽ റോഡപകടങ്ങളിലെ മരണങ്ങളുടെ എണ്ണത്തിൽ കുറവുള്ളത് ആശ്വാസകരമാണ്.