രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു

ഡാർജിലിംഗ്: രാഷ്ട്രപതി പ്രണബ് മുഖർജിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സഞ്ചരിച്ച വാഹനവ്യൂഹം അപകടത്തിൽപെട്ടു. വാഹനവ്യൂഹത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ആണ് ഡാർജിലിംഗിൽ അപകടത്തിൽപ്പെട്ടത്.

ഡാർജിലിംഗിലെ ഗൊരാബരിയിൽ വച്ച് കാർ റോഡിനരികിലുള്ള ഗർത്തത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 6 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രണബ് മുഖർജിയും മമതാ ബാനർജിയും സുരക്ഷിതരാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Close