ന്യൂഡൽഹി : ഡൽഹിയിൽ പത്ത് വർഷത്തിന് മേൽ പ്രായമുള്ള ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ദേശീയ ഹരിത ട്രിബ്യൂണലാണ് നിരോധനം ഏർപ്പെടുത്തിയത് . 2000 സിസിയിൽ കൂടുതലുള്ള ഡീസൽ കാറുകളും എസ് യു വികളും രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞ ഡിസംബറിൽ സുപ്രീം കോടതി നിരോധിച്ചിരുന്നു.
ഉത്തരവ് എത്രയും വേഗം നടപ്പാക്കാനും രജിസ്ട്രേഷൻ റദ്ദാക്കിയ വാഹനങ്ങളുടെ പട്ടിക എത്രയും പെട്ടെന്ന് ഡൽഹി ട്രാഫിക് പോലീസിനു കൈമാറണമെന്നും ട്രിബ്യൂണൽ നിർദ്ദേശിച്ചു. തലസ്ഥാനത്ത് മലിനീകരണം തടയാനുള്ള നടപടികൾ ഫലപ്രദമായ നടക്കുന്നില്ല എന്ന പരാതി പരിഗണിക്കവേയാണ് ട്രിബ്യൂണലിന്റെ സുപ്രധാനമായ തീരുമാനം.
നിലവിലുള്ള നിരോധന ഉത്തരവുകളിൽ അധികൃതർ കൈക്കൊണ്ട നടപടികൾ അപര്യാപ്തമല്ലെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു . എന്നാൽ ഡീസൽ വാഹനങ്ങൾ നിരോധിക്കുന്നതിനെതിരെ വാഹന ഉടമകളും ടാക്സി ഉടമകളും വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.