ചരൽക്കുന്ന്: കേരള കോൺഗ്രസ് എമ്മിന്റെ സംസ്ഥാന നേതൃ ക്യാമ്പിന് ഇന്ന് പത്തനംതിട്ടയിലെ ചരൽക്കുന്നിൽ തുടക്കമാകും.
മുന്നണി മാറ്റം, നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുക തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ ക്യാമ്പിലുണ്ടാകും.
ചരൽക്കുന്ന് ക്യാമ്പ് രാഷ്ട്രീയ മാറ്റങ്ങൾക്ക് ഇടയാക്കുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.