കൊച്ചി: എന്‍ഡിഎയോട് താല്പര്യമുളളവര് ഇങ്ങോട്ട് വരുമെന്നും ആരെയും അങ്ങോട്ടു പോയി ക്ഷണിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കെ.എം മാണിയുടെ സമദൂര നിലപാടിനോട് കൊച്ചിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മാണിയാണ് ആദ്യം നിലപാട് വ്യക്തമാക്കേണ്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിനോടും യുഡിഎഫിനോടും വിയോജിപ്പുള്ളവരുടെ കൂട്ടായ്മയാണ് എന്‍ഡിഎ. കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവാണ് കെ.എം. മാണി. അദ്ദേഹത്തിന്റെ അനുഭവമാണ് ഇപ്പോള്‍ തുറന്നുകാട്ടുന്നത്. വളരെ ഗൗരവത്തോടെയാണ് രാഷ്ട്രീയ ഈ നിലപാടിനെ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
കേരള കോണ്‍ഗ്രസ് വിട്ടുപോയത് യുഡിഎഫിന്റെ ഗതികേടും ശിഥിലതയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു നയവും കേന്ദ്രത്തില്‍ മറ്റൊരു നയവുമാണെന്നും കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി.