ന്യൂഡല്‍ഹി: മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ഓണാശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയുമാണ് ഇരുവരും ആശംസകള്‍ നേര്‍ന്നത്. ഓണം രാജ്യത്താകമാനം മൈത്രിയുടെയും സന്തോഷത്തിന്റെയും അന്തരീക്ഷം പരിപോഷിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
ലോകമെങ്ങുമുളള മലയാളികള്‍ക്ക് മലയാളത്തില്‍ തിരുവോണ ആശംസകള്‍ നേരുന്ന ആശംസാ കാര്‍ഡ് സഹിതമാണ് അമിത് ഷാ ഓണാശംസകള്‍ പങ്കുവെച്ചത്. ഓണം നമുക്ക് ചുറ്റും സന്തോഷവും സമാധാനവും സമൃദ്ധിയും നിറയ്ക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.