ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ മത്സരം ശക്തമാകുന്നു. റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ വോഡഫോണും തയ്യാറെടുക്കുന്നു.
ഒരു ജിബിയ്ക്ക് മുകളിലുള്ള ഡേറ്റാ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 9 ജിബി ഡേറ്റ സൗജന്യമായി ലഭിക്കുന്ന പുതിയ ഓഫറാണ് വോഡഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 4ജി ഉഭപോക്താക്കള്ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി.
നേരത്തെ എയര്‍ടെല്ലും ബിഎസ്എന്‍എല്ലും ജിയോയുമായി മത്സരിക്കാന്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് ജിയോയുടെ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചത്.