ധാക്ക: അണ്ടർ 18 ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ബംഗ്ളാദേശിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. നാലിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ് ഇന്ത്യയുടെ കിരീട നേട്ടം.
ഇന്നലെ നടന്ന സെമിയിൽ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചത്.