പാലക്കാട്: ദേശീയഗാനവും, വന്ദേമാതരവും നിർത്തലാക്കിയ വിക്ടോറിയ കോളേജ് അധികൃതരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ്. കോളേജ് ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമാക്കാനുള്ള നീക്കം ചില അദ്ധ്യാപകർ നടത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുപക്ഷസംഘടനയിലെ ചില അദ്ധ്യാപകരുടെ സമ്മർദ്ദത്തേത്തുടർന്ന്, വിക്ടോറിയ കോളേജിൽ എല്ലാ പ്രവർത്തിദിവസങ്ങളിലും മുഴങ്ങിയിരുന്ന വന്ദേമാതരവും, ദേശീയഗാനവും നിർത്തലാക്കിയത് കഴിഞ്ഞ ദിവസം ജനം ടി.വി റിപ്പോർട്ട് ചെയ്തിരുന്നു.