ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് എഫ് സി പൂനെ സിറ്റി മുംബൈ സിറ്റി എഫ് സിയെ നേരിടും വൈകിട്ട് ഏഴ് മണിയ്ക്ക് പുനെയിലാണ് മത്സരം.
ഇന്നലെ നടന്ന സൂപ്പർ സൺഡെ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയെ അത്ലറ്റികോ ഡി കൊൽക്കത്തയെ 2-2 ന് സമനിലയിൽ തളച്ചു. 86 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച ഇയാൻ ഹ്യൂമാണ് കൊൽക്കത്തയ്ക്ക് സമനില സമ്മാനിച്ചത്.
59ആം മിനിറ്റിൽ സമീഗ് ഡൗട്ടിയിലൂടെ കൊൽക്കത്തയാണ് മുന്നിലെത്തിയത്. 66ആം മിനിറ്റിൽ ജയേഷ് റാണ ചെന്നൈയെ ഒപ്പമെത്തിച്ചു. മൂന്നു മിനിറ്റിനകം ഹാൻസ് മൾഡർ കൊൽക്കത്തയുടെ വല വീണ്ടും കുലുക്കി ചെന്നൈയ്ക്ക് ലീഡ് സമ്മാനിച്ചു. വിജയത്തിലേക്ക് നീങ്ങിയെങ്കിലും കളിയുടെ അന്തിമ വേളയിൽ വഴങ്ങിയ പെനാൽറ്റി ചാമ്പ്യന്മാർക്ക് തിരിച്ചടിയായി.