തിരുവനന്തപുരം: ഈ വര്‍ഷത്തെ ജിവി രാജ പുരസ്കാരം ചെസ് താരം എസ് എല്‍ നാരായണനും റോവിംഗ് താരം ഡിറ്റിമോള്‍ വര്‍ഗീസിനും. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരത്ത് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കായിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഒളിംപ്യന്‍ സുരേഷ് ബാബു സ്മാരക പുരസ്കാരം അത്ലറ്റിക്സ് പരിശീലകന് പിആര്‍ പുരുഷോത്തമനാണ്. മികച്ച കായിക നേട്ടങ്ങള്‍ സ്വന്തമാക്കിയ കോളേജിനുള്ള പുരസ്കാരം ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിനാണ്. മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച സ്കൂള്‍ കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്കൂളാണ്.