ഇൻഡോർ: ന്യൂസിലൻഡിനെതിരായ പരമ്പര തൂത്ത് വാരാൻ ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ഇൻഡോറിൽ കളിക്കളത്തിലിറങ്ങും. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കിയ ആതിഥേയർക്ക് ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിർത്താനും ജയം വേണം.
ഗൗതം ഗംഭീർ ടീം ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും പാഡണിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നാല് സ്പെഷ്യലിസ്റ്റ് ബൗളർമാരുമായാവും മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ടെസ്റ്റിൽ 197 റൺസിനും, രണ്ടാം ടെസ്റ്റിൽ 178 റൺസിനുമായിരുന്നു ടീം ഇന്ത്യയുടെ ജയം.