പൂനെ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പൂനെ സിറ്റി എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഏറ്റുമുട്ടുക. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാംസ്ഥാനുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് നില മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകളുമായാകും ഇന്ന് കത്തിലിറങ്ങുക.
ഹോംഗ്രൗണ്ട് മത്സരത്തിൽ മുംബൈയെ മുട്ടുകുത്തിക്കാനായതും ക്യാപ്റ്റന് ആരോൺ ഹ്യൂസ് ടീമിലേക്ക് മടങ്ങിയെത്തിയതും ടീമിന് കരുത്താകുന്നുണ്ട്. രാത്രി 7ന് പൂനെയിലാണ് മത്സരം.