പൂനെ: ഐ.എസ്.എൽ ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്. എഫ്.പൂനെ സിറ്റിയ്ക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്നശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. കളിയുടെ മൂന്നാം മിനുറ്റിൽ സെട്രിക് ഹാംബർട്ടാണ് ബ്ലാസ്റ്റേഴ്സിനായി പൂനെയുടെ വല ചലിപ്പിച്ചത്.
68 ാം മിനുട്ടിൽ പൂനെ ഗോൾ മടക്കി. മുഹമ്മദ് സിസോക്കോയാണ് പൂനെയ്ക്ക് വേണ്ടി സമനില ഗോൾ നേടിയത്. പ്രതിരോധത്തിലെ പിഴവാണ് ബ്ലാസ്റ്റേഴ്സിനെ സമനിലകുരുക്കിലെത്തിച്ചത്. സീസണിലെ അഞ്ച് മത്സരങ്ങൾക്കിടെ രണ്ടു തോൽവിയും രണ്ട് സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സ് അഞ്ച് പോയിന്റുമായി, പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
ഇന്ന് ഡൽഹി ഡൈനാമോസ്-മുംബൈ സിറ്റി എഫ്.സിയെ നേരിടും.