ഡൽഹി : ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ധർമ്മശാലയിൽ ഏകദിനത്തിൽ ആറു വിക്കറ്റിന്റെ ആധികാരിക ജയം നേടിയ അതേ ടീമിനെ തന്നെയാവും നായകന് ധോനി രണ്ടാം മത്സരത്തിനും ഇറക്കുക.
ഇന്ത്യന്‍ സാഹചര്യങ്ങളുമായി ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത കെയ്ന്‍ വില്യംസണിന്റെ കിവി സംഘത്തിന് ബാറ്റ്സ്മാന്മാരായ ഗുപ്ടിലിന്റെയും, റോസ് ടെയ് ലറിന്റെയും ഫോമില്ലായ്മയാണ് മുഖ്യ തലവേദന.
ഉച്ചക്ക് 1.30 ന് ഡൽഹി ഫിറോഷ് കോട് ലയിലാണ് മത്സരം. മഞ്ഞുവീഴ്ച ഉള്ളതിനാൽ ടോസ് നിണായകമാവും.