ഇസ്ലാമാബാദ്: ഇന്ത്യാ പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ മീഡിയ റെഗുലേറ്ററി അതോറിറ്റി പാകിസ്ഥാനിൽ ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തുവാൻ തീരുമാനിച്ചു.
വിലക്കു ലംഘിക്കുന്നവർക്കെതിരേ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്. ഈ വരുന്ന വെള്ളിയാഴ്ച മുതലാണ് ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് സമ്പൂർണ്ണ നിരോധനം നിലവിൽ വരുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതൽ റേഡിയോ അടക്കമുള്ള ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് സമ്പൂർണ്ണ നിരോധനം നിലവിൽ വരുമെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരേ ലൈസൻസ് കണ്ടുകെട്ടുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പി.ഇ.എം.ആർ.എ അറിയിച്ചു.