ശ്രീനഗർ : അന്താരാഷ്ട്ര അതിർത്തിയിൽ പ്രകോപനവുമായി വന്നാൽ പാകിസ്ഥാൻ ചിലപ്പോൾ നേരിടേണ്ടി വരിക ബി എസ് എഫിന്റെ പെൺപുലിക്കരുത്തിനോടാണ് . തൊണ്ണൂറോളം ബി എസ് എഫ് വനിത സൈനികരാണ് അതിർത്തി പോസ്റ്റുകളിൽ ജാഗരൂകരായി കാവൽ നിൽക്കുന്നത്. പാക് റേഞ്ചേഴ്സ് വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ തയ്യാറായിത്തന്നെയാണ് ഈ പെൺപുലികൾ കാവൽ നിൽക്കുന്നത് .
പാകിസ്ഥാൻ നൂറുകൊല്ലം കഴിഞ്ഞാൽ പോലും മറക്കാത്ത തിരിച്ചടി നൽകുമെന്നാണ് ബി എസ് എഫ് വനിത സൈനിക രബീന്ദർ കൗറും സഹപ്രവർത്തകരും ആത്മവിശ്വാസത്തോടെ പറയുന്നത് . തങ്ങളാണ് ബി എസ് എഫിന്റെ പുതിയ സ്ത്രീ ശക്തിയെന്ന് അഭിമാനത്തോടെ പറയുകയാണിവർ .അഖിനൂരിലും അർനിയയിലും ആർ എസ് പുരയിലുമുള്ള സംഘർഷ സാദ്ധ്യതയുള്ള പോസ്റ്റുകളിൽ ഇവർ കാവൽ നിൽക്കുന്നുണ്ട് .
പുരുഷ സൈനികർക്കൊപ്പം തോളോട് തോൾ ചേർന്ന് കയ്യിൽ ഇൻസാസ് റൈഫിളുമായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകുന്ന ഓരോ വനിതാ സൈനികയും ആത്മ വിശ്വാസത്തോടെ പറയുന്നു . അതെ തിരിച്ചടിക്കാൻ ഞങ്ങൾ തയ്യാറാണ് ..