കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,800രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച പവന് 600 രൂപ വര്‍ദ്ധിച്ചിരുന്നു. 1,000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ആഭ്യന്തര സ്വര്‍ണ വിപണിയില്‍ വ്യാപാരം കുറഞ്ഞിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തി. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.