യു.പിയിൽ ട്രെയിൻ പാളം തെറ്റി; 20 മരണം

കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ ട്രെയിൻ പാളം തെറ്റി 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പറ്റ്‌ന – ഇൻഡോർ എക്സ്‌പ്രസ് ആണ് പാളം തെറ്റിയത്. 14 കോച്ചുകളാണ് പാളം തെറ്റിയതെന്നാണ് ലഭ്യമാകുന്ന വിവരം.

ഇന്നു വെളുപ്പിനെയാണ് അപകടമുണ്ടായത്. എത്ര പേർക്ക് അപകടമുണ്ടായെന്ന് കൃത്യമായി പറയാനാവില്ല. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നതേയുളളൂ; ഇന്ത്യൻ റെയിൽവേ വക്താവ് അനിൽ സക്‌സേന പറഞ്ഞു.

ജില്ലാ അധികാരികളുമായി ബന്ധപ്പെടുന്നതിന് റെയിൽവേ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മുതിർന്ന ഉദ്യോഗസ്ഥരും, മെഡിക്കൽ ടീമും സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shares 142
Close