ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മദ്ധ്യതീവ്രഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ അനുഭവപ്പെട്ടത്.
പത്തു കിലോമീറ്റർ ചുറ്റളവിലായി വൈകിട്ട് 4.47 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹവും ഇവയുടെ പരിസരപ്രദേശങ്ങളും സ്ഥിരമായി ഭൂകമ്പസാദ്ധ്യതയുളള പ്രദേശങ്ങളിൽപ്പെടുന്നവയാണ്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.