കറാച്ചി : പാകിസ്ഥാൻ സൈനിക ജനറൽ റഹീൽ ഷെരീഫ് സ്ഥാനമൊഴിഞ്ഞതിൽ മനം നൊന്ത് ആരാധകന്റെ ആത്മഹത്യ. കറാച്ചി പോർട്ട് ട്രസ്റ്റ് യൂണിയൻ നേതാവായ ലുഫ്ത് അമിം ഷിബ്ലി ആണ് ആത്മഹത്യ ചെയ്തത്.
റഹീൽ ഷെരീഫിനു കാലാവധി നീട്ടി നൽകിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ നേരെത്തെ ഭീഷണി മുഴക്കിയിരുന്നു. ഷെരീഫിനു മാത്രമേ ഭീകരവാദത്തിൽ നിന്ന് പാകിസ്ഥാനെ രക്ഷിക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു ഷിബ്ളി പറഞ്ഞിരുന്നത്.
നവംബർ 27 നു വിഷം കുടിച്ച് അവശനിലയിലായ ഷിബ്ളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.