ന്യൂയോർക്ക്: മൊബൈൽ ഫോൺ ഉൾപ്പെടെയുളള ഓൺലൈൻ പണമിടപാടുകൾ വികസ്വര രാജ്യങ്ങളിൽ ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുമെന്ന് സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം.
കെനിയയിൽ നടത്തിയ പഠനം മുൻനിർത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2008 മുതലുളള കണക്കുകൾ പ്രകാരം, മൊബൈൽ പണമിടപാടുകൾ 1,94,000 കെനിയൻ കുടുംബങ്ങളുടെ പ്രതിദിന ആളോഹരി ഉപഭോഗത്തിൽ വർദ്ധനയുണ്ടാക്കിയതായി കണ്ടെത്തി. 1,85,000 സ്ത്രീകളാണ് കൃഷിയിൽ നിന്നും വ്യവസായങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇതു കൂടാതെ വിവിധ നിക്ഷേപങ്ങളുടെ അളവിലുണ്ടായ വർദ്ധനയും മൊബൈൽ പണമിടപാടുകളുടെ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഇത്തരമൊരു പഠനം ഇതാദ്യമായാണ് നടക്കുന്നതെന്ന പഠനത്തിനു നേതൃത്വം നൽകിയ മസ്സാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസർ തവ്നീത് സുരി ചൂണ്ടിക്കാട്ടി.