സാന്റിയാഗോ: ചിലിയില്‍ വന്‍ ഭൂചലനം. സുനാമിയ്ക്ക് മുന്നറിയിപ്പ് നല്കി. റിക്ടര്‍സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തെക്കന്‍ ചിലിയിലെ പ്യൂര്‍ട്ടോ മോണ്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും പ്രഭവ കേന്ദ്രത്തിന് 1000 കിലോ മീറ്റര്‍ ചുറ്റളവില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നും യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.