മുംബൈക്കു സമീപം കുർള – അംബർനാഥ് തീവണ്ടി പാളം തെറ്റി

മുംബൈ: മുംബൈക്കു സമീപം കല്യാണിൽ കുർള – അംബർനാഥ് ലോക്കൽ തീവണ്ടിയുടെ അഞ്ചു കമ്പാർട്ട്‌മെന്റുകൾ പാളം തെറ്റി. കല്യാൺ-വിതൽവാഡി സ്റ്റേഷനുകൾക്കിടയിൽ ഇന്നു വെളുപ്പിനെ 5.53ഓടെയാണ് സംഭവം.

അതേസമയം അപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ പാതയിൽ ഏതാനും തീവണ്ടികൾ സസ്‌പെൻഡ് ചെയ്തതായി സെൻട്രൽ റെയിൽവേ അറിയിച്ചു. കർജതിനും അംബർനാഥിനുമിടയിലുളള ട്രെയിൻ ഗതാഗതം ഇതിനോടകം പുനഃസ്ഥാപിച്ചതായും റെയിൽവേ അറിയിച്ചു.

കല്യാൺ ഡോംബിവലി മുനിസിപ്പൽ കോർപ്പറേഷനോട് കല്യാണിനും അംബർനാഥിനുമിടയിൽ അധിക ബസ് സർവ്വീസുകൾ നടത്തുന്നതിന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സെൻട്രൽ റെയിൽവേ വ്യക്തമാക്കി.

Close