കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധിക്ക് ആക്കം കൂട്ടി തിയേറ്ററുകളിൽ ഇന്ന് മുതൽ മലയാള ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകില്ല. തിയേറ്റർ വിഹിതത്തെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാനാകാതെ വന്നതോടെയാണ് നിലവിൽ പ്രദർശിപ്പിച്ചുവന്ന ചിത്രങ്ങൾ പിൻവലിക്കാൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ തീരുമാനിച്ചത്.
അതേസമയം, വരുമാനത്തിന്റെ അമ്പത് ശതമാനം വിഹിതം എന്നത് അംഗീകരിക്കാതെ മലയാളചിത്രങ്ങൾ പ്രദർശിപ്പിക്കാനില്ല എന്ന നിലപാടിലാണ് തിയേറ്ററുടമകൾ. എ ക്ലാസ് തിയേറ്ററുടമകളുടെ ഈ നിലപാടിനെതിരെ ബി ക്ലാസ് തിയേറ്ററുടമകളും രംഗത്ത് വന്നിട്ടുണ്ട്.