ബുള്ളറ്റ് നിരത്ത് കീഴടക്കുന്നു : വിൽപ്പനയിൽ 36 ശതമാനം വർദ്ധനവ്

ചെന്നൈ : റോയൽ എൻഫീൽഡ് റോയലായി നിരത്തിനെ കീഴടക്കിയ വർഷമായിരുന്നു 2016 . ഡിസംബറിൽ കഴിഞ്ഞ വർഷത്തേക്കാൾ 42 ശതമാനം വർദ്ധനവാണ് കമ്പനി നേടിയത് . കഴിഞ്ഞ വർഷം ഇതേസമയം 40,453 യൂണിറ്റുകൾ വിറ്റ കമ്പനി ഈ വർഷം ഡിസംബറിൽ 57,398 യൂണിറ്റുകൾ വിറ്റഴിച്ചു.

2016 ൽ 4,88,262 ബുള്ളറ്റുകളാണ് നിരത്തിലിറങ്ങിയത് . കഴിഞ്ഞ വർഷം ഇത് 3,59,968 ആണ് . വാർഷികമായി 36 ശതമാനം വളർച്ചയാണ് കമ്പനി നേടിയത് . കയറ്റുമതിയിൽ 78 ശതമാനം വളർച്ച നേടാൻ കമ്പനിക്കായി.

2016 കമ്പനിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ വർഷമാണെന്ന് റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിംഗ് പറഞ്ഞു. ഫെബ്രുവരിയിൽ പുറത്തിറക്കിയ ഹിമാലയന് വൻ പിന്തുണയാണ് ലഭിച്ചത്. ആസ്ട്രേലിയയിലും കൊളംബിയയിലും ഇറ്റലിയിലും ഹിമാലയനെത്തുകയും ചെയ്തു.

വർഷാവസാനമായപ്പോഴേക്കും ക്ളാസ്സിക് 350 യുടെ റെഡ്ഡിച്ച് മോഡലുമായാണ് കമ്പനി എത്തുന്നത് . 2017 ലും ബുള്ളറ്റ് രാജക്കന്മാർ നിരത്ത് കീഴടക്കുമെന്ന് തന്നെയാണ് കമ്പനിയുടെ പ്രത്യാശ.

Close