ദുബായ്: നായകളെ വളര്‍ത്താന്‍ ലൈസന്‍സ് യുഎഇ നിര്‍ബന്ധമാക്കി. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. വന്യമൃഗങ്ങളെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നവര്‍ക്ക് ആറു മാസം ജയില്‍ ശിക്ഷയും അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് യുഎഇ നായകളെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ നായകളെ കൊണ്ടുവരുന്നതിനും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്തവരില്‍ നിന്ന് കുറഞ്ഞത് 10000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയും, നായകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത ഉടമകളില്‍നിന്നും ഒരു ലക്ഷം ദിര്‍ഹവും പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വന്യമൃഗങ്ങളെക്കുറിച്ചും വളര്‍ത്തു മൃഗങ്ങളെക്കുറിച്ചുമുള്ള വിവരം അധികൃതര്‍ക്ക് കൈമാറണം. മൃഗങ്ങള്‍ മറ്റുള്ളവരെ ആക്രമിച്ചാല്‍ ഉടമകള്‍ക്ക് ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ആക്രമണത്തിനു ഇരയായ വ്യക്തിയുടെ ജീവന് നഷ്ടമായാല്‍ ജീവപര്യന്തമായി ശിക്ഷ ഉയരും.
അപകടകാരികളായ മൃഗങ്ങളെ വില്പനയ്ക്കായി സൂക്ഷിക്കുന്നതും കുറ്റകരമാണ്. പുള്ളിപ്പുലി, കടുവ തുടങ്ങിയവയെ കൈവശം വച്ചിരിക്കുന്നവര്‍ക്ക് ആറു മാസം ജയില്‍ ശിക്ഷയും അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം. മൃഗശാലകള്‍ക്കും സര്‍ക്കസ് കമ്പനികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അപകടകാരികളായ വന്യമൃഗങ്ങളെ സൂക്ഷിക്കാന്‍ അനുമതിയുള്ളത്.