മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് : നാലാം ഘട്ടത്തിലും ബിജെപി തന്നെ

മുംബൈ : മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലും ബിജെപിയ്ക്ക് ഉജ്ജ്വല വിജയം . നാഗ്പൂർ , ഗോണ്ടിയ ജില്ലകളിലെ 11 നഗരപാലികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി വിജയം ആവർത്തിച്ചത് . ആദ്യ മൂന്ന് ഘട്ടങ്ങളിലും ബിജെപിക്കായിരുന്നു വിജയം .

11 നഗരസഭ അദ്ധ്യക്ഷ സീറ്റുകളിൽ ഏഴിലും ബിജെപി ജയിക്കുകയോ മുന്നിട്ടു നിൽക്കുകയോ ചെയ്യുന്നുണ്ട് . കോൺഗ്രസ് രണ്ടും മറ്റുള്ളവർ രണ്ടും സീറ്റുകളിൽ മുന്നിലാണ്. രാം ടെക്കിൽ ആകെയുള്ള 17 സീറ്റുകളിൽ 13 ഉം ബിജെപി നേടി. ഇവിടെ കോൺഗ്രസിനും ശിവസേനയ്ക്കും ഈരണ്ട് സീറ്റുകൾ ലഭിച്ചു.

ഗോണ്ടിയയിൽ 18 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ എസ് സി പി 7 സീറ്റുകളിൽ മുന്നിലാണ് . കോൺഗ്രസ് 9 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. സയനോറിൽ ആകെയുള്ള 20 സീറ്റുകളിൽ 14 ലും ബിജെപിയാണ് മുന്നിൽ . ഉമ്രേഡിലെ 25 സീറ്റുകളിൽ 19 ലും ബിജെപി മുന്നിൽ നിൽക്കുന്നു.

ക്രൈസ്റ്റ് കൗൺസിലിൽ ആകെയുള്ള 17 സീറ്റുകളിൽ 15 ലും ബിജെപി വിജയത്തിലേക്ക് നീങ്ങുകയാണ് . കടോലിൽ വിദർഭ മജയാണ് മുന്നിൽ. നാർഖേഡിലും തിരോദയിലും എൻ സി പി യാണ് മുന്നിൽ മൊഹാപയിലും കമലേശ്വറിലും കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു.

അവസാന റിപ്പോർട്ട് കിട്ടുമ്പോൾ ആകെയുള്ള 244 സീറ്റുകളിൽ ബിജെപി 102 സീറ്റുകളിൽ മുന്നിലാണ് . ശിവസേന 13 ലും കോൺഗ്രസ് 58 ലും മുന്നിൽ നിൽക്കുന്നു .എൻ സിപി 23 ലും വിദർഭ മജ 18 ലും മുന്നിലാണ് .

Close