കനത്ത കാറ്റും മഞ്ഞു വീഴ്ച്ചയും: തുർക്കിയിൽ ഇരുനൂറോളം വിമാനങ്ങൾ റദ്ദാക്കി

ഇസ്താം‌ബൂൾ: കനത്ത കാറ്റിനേത്തുടർന്ന് ഇസ്താം‌ബൂളിൽ റദ്ദാക്കേണ്ടി വന്നത് ഇരുനൂറോളം വിമാനങ്ങൾ. കാറ്റിനോടൊപ്പം ശക്തമായ മഞ്ഞുവീഴ്ച്ചയുമുണ്ടായതായാണ് റിപ്പോർട്ട്.

ഡൊമസ്റ്റിക്ക്, ഇന്റർനാഷണൽ വിഭാഗങ്ങളിലായി ആകെ 227 വിമാനസർവ്വീസുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച്ച ഇരുവിഭാഗങ്ങളിലുമായി 600 സർവ്വീസുകൾ റദ്ദു ചെയ്തതായും അധികൃതർ അറിയിച്ചു.

യാത്രക്കാരോട് വിമാനത്താവളത്തിൽ നിന്നുളള പുതിയ അറിയിപ്പുകൾ വിമാനക്കമ്പനികളുടെ വെബ്സൈറ്റിലും, കോൾസെന്ററിലും മറ്റും നിന്ന് അറിഞ്ഞതിനു ശേഷമേ യാത്ര പുറപ്പെടാവൂ എന്ന് വിമാനത്താവള അധികൃതർ അപേക്ഷിച്ചിട്ടുണ്ട്.

ബുധനാഴ്ച്ച വരെ ഇസ്താം‌ബൂളിൽ മഞ്ഞുവീഴ്ച്ച തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങൾ കണക്കു കൂട്ടുന്നത്.

Close