രാജ്യത്ത് എൽ ഇ ഡി വിപ്ളവം

ന്യൂഡൽഹി : തെരുവ് വിളക്കുകൾ എൽ ഇ ഡി ആക്കി മാറ്റുന്നതിനുള്ള ഊർജ്ജ വകുപ്പിന്റെ ശ്രമം വിജയകരമായി മുന്നേറുന്നു. ഇതുവരെ 15. 4 ലക്ഷം തെരുവ് വിളക്കുകൾ എൽ ഇ ഡി ആക്കി മാറ്റിക്കഴിഞ്ഞെന്ന് ഊർജ്ജ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. സ്ട്രീറ്റ് ലൈറ്റിംഗ് നാഷണൽ പ്രോഗ്രാമിന്റെ കീഴിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എൽ ഇ ഡി പദ്ധതി നടപ്പിലാകുന്നത് .

സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഒറ്റയ്ക്ക് രണ്ട് ലക്ഷത്തോളം തെരുവ് വിളക്കുകൾ എൽ ഇ ഡി ആക്കി കഴിഞ്ഞു . ഇനിയൊരു 75,000 എണ്ണം കൂടി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. പ്രകൃതി സൗഹൃദ എൽ ഇ ഡി ബൾബുകൾ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വാതകത്തിന്റെ അളവ് കുറയ്ക്കുമെന്നും കോർപ്പറേഷൻ വ്യക്തമാക്കുന്നു.

2015 ജനുവരി 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എസ്എൽഎൻപി ഉദ്ഘാടനം ചെയ്തത് .

Close