സൽമാൻ ഖാനെതിരായ ആയുധക്കേസിൽ ജനുവരി 18നു വിധി

ജയ്‌പൂർ: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ ആയുധം കൈയ്യിൽ വച്ചതിനു രജിസ്റ്റർ ചെയ്ത കേസിൽ ഈ മാസം 18ന് ജോധ്‌പൂർ കോടതി വിധി പറയും. തിങ്കളാഴ്ച്ച കേസിലെ അന്തിമ വാദം കേട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത് ജനുവരി പതിനെട്ടിലേയ്ക്കു മാറ്റി വയ്ക്കുകയായിരുന്നുവെന്ന് സൽമാൻ ഖാന്റെ അഭിഭാഷകൻ ഹസ്തിമാൽ സരാവത് പറഞ്ഞു.

18 വർഷം പഴക്കമുളള കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സൽമാൻ ഖാനും കോടതിയിൽ ഹാജരുണ്ടാകും. ലൈസൻസ് കാലാവധി അവസാനിച്ചതിനു ശേഷം നിയമവിരുദ്ധമായ ആയുധം കയ്യിൽ സൂക്ഷിച്ചുവെന്നതായിരുന്നു സൽമാനെതിരേ ചുമത്തിയ കുറ്റം. ആയുധനിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

Close