അതിവേഗ ടിക്കറ്റ് ബുക്കിംഗിന് പുതിയ ആപ്പുമായി റെയിൽവേ

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് ബുക്കിംഗ് അതിവേഗമാക്കുന്നതിന് പുതിയ മൊബൈൽ ആപ്പുമായി റെയിൽവേ മന്ത്രാലയം. ഐ.ആർ.സി.ടി.സി റെയിൽ കണക്ട് എന്ന ആപ്പിന്റെ ഉദ്ഘാടനം ഇന്ന് ഡൽഹിയിൽ നടന്നു.

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന ആപ്പ് ഉപയോഗിച്ച് തത്കാൽ, ലേഡീസ് ക്വോട്ട, പ്രീമിയം തത്കാൽ ക്വോട്ട, കറന്റ് റിസർവേഷൻ എന്നിവ ചെയ്യാനാകും.

ട്രയിൻ ടിക്കറ്റ് ബുക്കിംഗുകൾ നിയന്ത്രിക്കുന്ന ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ആണ് പുതിയ ആപ്പ് ഇതിന്റെ വെബ്സൈറ്റുമായി ചേർത്ത് പ്രവർത്തിപ്പിക്കുന്നത്.

ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും, റിസർവേഷൻ നില പരിശോധിക്കുന്നതിനും, ക്യാൻസൽ ചെയ്യുന്നതിനും റെയിൽവേ സംബന്ധമായ അറിയിപ്പുകൾ, മറ്റു വിവരങ്ങൾ എന്നിവ ലഭിക്കുന്നതിനും പുതിയ ആപ്പ് സഹായകമാണെന്ന് റെയിൽവേ അറിയിച്ചു.

പുതു തലമുറ ഇ-ടിക്കറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയാണ് പുതിയ ആപ്പ് നിർമ്മിച്ചിട്ടുളളത്.

Close