കൊച്ചി: സംസ്ഥാനത്ത് സിനിമ തിയേറ്റർ സമരം പിൻവലിച്ചു. ഇന്ന് മുതൽ സിനിമാശാലകളിൽ പ്രദർശനം പുനരാരംഭിക്കും. സർക്കാർ ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം പിൻവലിക്കുന്നതെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ അറിയിച്ചു.
അതേ സമയം, ദിലീപിന്റെ നേതൃത്വത്തിൽ തിയേറ്റർ ഉടമകളുടെ പുതിയ സംഘടന രൂപീകരിക്കാനിരിക്കെയാണ് ഫെഡറേഷന്റെ പിന്മാറ്റം.
തിയേറ്റര്‍ വിഹിതത്തിന്റെ 50 ശതമാനം വേണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം വിതരണക്കാരും നിര്‍മാതാക്കളും തള്ളിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. പ്രശ്നം പരിഹരിക്കുന്നതിനായി പല തട്ടിലും ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരം വൈകുകയായിരുന്നു.
നിര്‍മാതാക്കള്‍ക്ക് 60 ശതമാനവും തിയറ്ററുകള്‍ക്ക് 40 ശതമാനവുമാണ് നിലവിലെ വിഹിതം.