കൊച്ചി: തനിക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ നടി കാവ്യാമാധവന് പൊലീസില്‍ പരാതി നല്കി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയത്.
തന്റെ വിവാഹവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്നുവെന്നും ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നുവെന്നും പരാതിയില്‍ ഉന്നയിക്കുന്നു. പോര്‍ട്ടലുകളുടെ പേരുകളടക്കം വ്യക്തമാക്കിയാണ് പരാതി.