കോട്ടയം: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മരണം വരെ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും കേരള കോണ്സഗ്രസ് നേതാവ് കെ.എം മാണി. കോട്ടയം നവജീവന്‍ ട്രസ്റ്റില്‍ നടത്തിയ എണ്പത്തിനാലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം.
85 ലേക്ക് കടക്കുമ്പോഴും ജനസേവനത്തിന് ഇനിയും പ്രായം ബാക്കിയുണ്ടെന്ന് മാണി പ്രസംഗത്തില്‍ പറഞ്ഞു. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പശ്ചാത്താപമില്ല. ഇനിയും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും മാണി കൂട്ടിച്ചേര്‍ത്തു. കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനസേവനം നടത്തുക എന്ന സന്ദേശം നല്കി കാരുണ്യദിനമായിട്ടാണ് കേരള കോണ്‍ഗ്രസ് കെ.എം മാണിയുടെ പിറന്നാള്‍ ആഘോഷിച്ചത്.
തെരെഞ്ഞെടുത്ത ആയിരം കേന്ദ്രങ്ങളില്‍ അശരണരായവര്‍ക്ക് അന്നവും വസ്ത്രവും നല്കി. നവജീവന്‍ ട്രസ്റ്റില്‍ നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ മാണിക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.