തിരുവനന്തപുരം: കേരള പൊലീസിന്റെ വിവിധ ഡിജിറ്റൽ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സൗജന്യ കോൾ സൗകര്യം നൽകുന്ന സംഹിത, സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കാക്കി ഹാറ്റ്സ്, ഉദ്യോഗസ്ഥരുടെ സർവ്വീസ് വിവരങ്ങൾ ലഭ്യമാകുന്ന ക്ളോൺ ഫ്രീ ഹൈടെക് സ്മാർട്ട് കാർഡ് തുടങ്ങി മൂന്നു പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ജനസൗഹൃദമായ പ്രവർത്തന ശൈലിയിലേക്ക് പൊലീസ് പൂർണ്ണമായി മാറണമെന്ന് പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ, ഡിജിപി ലോക്നാഥ് ബെഹ്റ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.