അം‌ബാസഡർ ഇനി പ്യൂഷോയ്‌ക്കു സ്വന്തം

ന്യൂഡൽഹി: ഭാരതത്തിന്റെ തെരുവീഥികൾക്ക് രാജകീയ പ്രൗഢിയുടെ പതിറ്റാണ്ടുകൾ സമ്മാനിച്ച ഹിന്ദുസ്ഥാൻ മോട്ടോ‌ഴ്‌സിന്റെ അം‌ബാസഡർ ഇനിമുതൽ പ്യൂഷോ‌യ്‌ക്കുhm സ്വന്തം. 2014 മുതൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് അം‌ബാസഡറിന്റെ ഉൽപ്പാദനം നിർത്തിയെങ്കിലും,
അം‌ബാസഡർ എന്ന പേര് ഇന്നും ഭാരതീയന്റെ അഭിമാനമാണ്.

പ്യൂഷോ ആവും ഇനിമുതൽ അം‌ബാസഡർ എന്ന ബ്രാൻഡ് നെയിം ഉപയോഗിക്കുക. ഈ പേരിന്റെ ജനപ്രിയത തന്നെയാണ് 80 കോടി രൂപ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഉടമകളായ സി.കെ ബിർള ഗ്രൂപ്പിനു നൽകി ഈ ബ്രാൻഡ് നെയിം 57092643സ്വന്തമാക്കാൻ പ്യൂഷോയെ പ്രേരിപ്പിച്ചത്. ഇതു സംബന്ധിച്ചുളള കരാർ സി.കെ ബിർല ഗ്രൂപ്പുമായി പ്യൂഷോ ഒപ്പു വച്ചു കഴിഞ്ഞു.
പ്യൂഷോയുടെ ആദ്യ ഉൽപ്പാദനകേന്ദ്രം തമിഴ്‌നാട്ടിൽ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ബിർള ഗ്രൂപ്പുമായുളള ഉടമ്പടി ഇന്ത്യൻ മാർക്കറ്റിൽ പ്യൂഷോ‌യ്‌ക്ക് കൂടുതൽ വേരുകൾ നൽകുമെന്നും പ്രതീക്ഷയുണ്ട്. ആദ്യഘട്ടത്തിൽ ഒരു ലക്ഷം വാഹനങ്ങൾ പ്രതിവർഷം നിർമ്മിക്കാനുതകുന്ന നിർമ്മാണകേന്ദ്രമാകും പ്യൂഷോ  ആരംഭിക്കുകയെന്നാണ് വിവരം.

Shares 701
Close