ബംഗളുരു: കാഴ്ചശക്തിയില്ലാത്തവരുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 9 വിക്കറ്റിനാണ് പാകിസ്ഥാനെ ടീം ഇന്ത്യ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത പാകിസ്ഥാന് 20 ഓവറില്‍ 8വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 17.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ പാക് സ്കോര്‍ മറികടന്നു.
ഇന്ത്യക്ക് വേണ്ടി പ്രകാശ ജയരാമയ്യ 99റണ്‍സ് നേടി.