തൃശൂർ : പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു . കൃഷ്ണദാസുൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .
വൈസ് പ്രിൻസിപ്പൽ ശക്തിവേൽ , അദ്ധ്യാപകരായ സി പി പ്രവീൺ , വിപിൻ , പിആർഒ സജിത്ത് എന്നിവരാണ് മറ്റു പ്രതികൾ . ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം പ്രതികളായ വൈസ് പ്രിൻസിപ്പാൾ അടക്കമുളള അധ്യാപകർ ഒളിവിൽ പോയി. അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾക്കിടെ ആണ് അധ്യാപകർ ഒളിവിലായത്.