ആലപ്പുഴ: സംസ്ഥാനത്തെ ക്രമസമാധാന നില ബീഹാറിനെ കടത്തിവെട്ടുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. സമ്പൂര്‍ണ പരാജയമായ ആഭ്യന്തര വകുപ്പിനെ ഘടകകക്ഷികള്‍ക്ക് പോലും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടിക്ക് നേരേയുണ്ടായ അക്രമം തേയ്ച്ചുമായ്ച്ചു കളയാന്‍ കോടിയേരി ബാലകൃഷ്ണന് ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. കേസിലെ പ്രതി വിജീഷ് ആര്.എസ്.എസ്കാരനാണെന്ന കോടിയേരിയുടെ പ്രസ്താവന അസംബന്ധമാണ്. തനിക്കൊപ്പം വിജീഷിന്റെ വീട്ടില്‍ വരാന്‍ കോടിയേരിയെ ക്ഷണിക്കുന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ബിനീഷ് കോടിയേരി തനിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്നു പറയുകയുണ്ടായി. താൻ ഈ മാലോകരുടെ മുൻപാകെ ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ ബിനീഷ് കോടിയേരിയെ വെല്ലുവിളിക്കുന്നതായും എ.എന്‍ രാധാകൃഷ്ണന് ആലപ്പുഴയില്‍ പറഞ്ഞു.