മുംബൈ: ഇന്ത്യൻ ആർമിയുടെ റിക്രൂട്ട്മെന്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ 21 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച നടന്ന പരീക്ഷയിലെ ചോദ്യപ്പേപ്പറാണ് ചോർന്നത്. താനെ പൊലീസിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിരമിച്ച ആർമി ഉദ്യോഗസ്ഥനും, ഒരു മുതിർന്ന പാരാമിലിട്ടറി ഉദ്യോഗസ്ഥനുമടക്കമുളളവരാണ് അറസ്റ്റിലായിരിക്കുന്നത്. ചോദ്യപ്പേപ്പറുകൾ മൊബൈൽ ഫോൺ വഴി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നുവെന്ന് ആർമിയും, പൊലീസും കണ്ടെത്തിയിട്ടുണ്ട്. ഇത് ആർമി റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കിയ ചോദ്യപ്പേപ്പർ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ട്രേഡ്സ് മാൻ തസ്തികകളിലേക്കുളള പരീക്ഷയാണ് നടന്നത്. 8 – 12ആം ക്ലാസ് പാസായവർക്കു വേണ്ടിയുളള പരീക്ഷയായിരുന്നു ഇത്.