60 ജിബിയ്ക്ക് 499 രൂപ; പുതിയ ഓഫറുമായി ജിയോ

ന്യൂഡൽഹി: രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി വമ്പന്‍ ഓഫറുകളുമായി കടന്നു വന്ന ജിയോ ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചു.

499 രൂപയുടെയും 149 രൂപയുടെയും ഓഫറുകളാണ് പുതുതായി അവതരിപ്പിച്ചത്. 499 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾക്ക് പുറമെ 60 ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാനാകും. 28 ദിവസമാണ് കാലാവധി.

199 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾക്ക് പുറമെ പ്രതിമാസം 2 ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാനാകും.

ജിയോ പ്രൈം അംഗ്വത്വമെടുക്കുന്നവര്‍ക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം ഒരു ജി.ബി ഡാറ്റയും സൗജന്യമായി ഉപയോഗിക്കാനാകുന്ന 303 രൂപയുടെ പ്ലാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പുറമെ 19, 129, 299, 999, 1499 രൂപയുടെ പ്ലാനുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Close