തിരുവനന്തപുരം : മോഹൻ ലാൽ അഭിനയിക്കുന്ന പട്ടാളച്ചിത്രം 1971 ബിയോണ്ട് ബോർഡർ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രം 1971 ലെ ഇന്ത്യ – പാക് യുദ്ധത്തിന്റെ കഥയാണ് പറയുന്നത്.
മലയാളത്തിലും ഹിന്ദിയിലും തെലുഗിലും റിലീസ് ചെയ്യുന്ന ചിത്രത്തിൽ മോഹൻ ലാലിന് ഡബിൾ റോളാണ് . മേജർ മഹാദേവനായി വരുന്ന ലാൽ സഹദേവൻ എന്ന അച്ഛന്റെ കഥാപാത്രവും അഭിനയിക്കുന്നുണ്ട്. അല്ലു സിരിഷ് , അരുണോദയ് സിംഗ് , ആശ ശരത്ത് , രൺജി പണിക്കർ തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രം ഏപ്രിൽ 7 ന് റിലീസ് ചെയ്യും .