ഹരിദ്വാർ: കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിക്ക് ഹെലികോപ്ടറിൽ കയറുന്നതിനിടെ വീണു പരിക്കേറ്റു. ബാബാ രാംദേവിന്റെ പതഞ്ജലി സംഘടിപ്പിച്ച യോഗ ക്യാമ്പ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഹെലികോപ്ടറിൽ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
പരിക്ക് സാരമുളളതല്ലെന്നാണ് വിവരം. അദ്ദേഹത്തിന്റെ നെറ്റിയിൽ നിസ്സാര പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇന്നുച്ചയ്ക്കു ശേഷം 3.30ഓടെയായിരുന്നു സംഭവം. ഉടൻ തന്നെ ഡോക്ടർമാർ അദ്ദേഹത്തിനു പ്രഥമശുശ്രൂഷ നൽകി. അല്പനേരത്തെ വിശ്രമത്തിനു ശേഷമാണ് മന്ത്രി യാത്ര തുടർന്നത്.